India
ഇൻസ്റ്റയിലൂടെ പ്രണയത്തിലായി; തർക്കത്തിനിടെ യുവതിയെ കൊന്ന് കൊക്കയിലിട്ട് താലി കൊറിയറായി ഭർത്താവിനയച്ച് യുവാവ്
സേലം: പ്രണയിനിയെ കൊന്ന് മൃതദേഹം കൊക്കയിലെറിഞ്ഞ 22കാരൻ പൊലീസ് പിടിയിൽ. സുമതി എന്ന 25 കാരിയെയാണ് ജി വെങ്കടേഷ് ദാരുണമായി കൊലപ്പെടുത്തിയത്. ഡിസംബർ 23ന് സേലത്തെ യേർക്കാട് എന്ന സ്ഥലത്തായിരുന്നു സംഭവം. വിവാഹിതയായിരുന്ന സുമതി ഭർത്താവിൽനിന്നും വേർപിരിഞ്ഞ് നിൽക്കുകയായിരുന്നു.
ഇതിനിടെ ഇൻസ്റ്റഗ്രാം വഴി വെങ്കടേഷുമായി പ്രണയത്തിലായി. ഡിസംബർ 23ന് യേർക്കാട് വെച്ച് ഇരുവരും കാണാൻ തീരുമാനിച്ചു. എന്നാൽ ഇവിടെവെച്ച് ഇരുവരും വാക്കേറ്റത്തിലെത്തി. സംസാരിക്കുന്നതിനിടെ സുമതിക്ക് ഒരു ഫോൺ കോൾ വന്നത് വെങ്കടേഷ് ചോദ്യം ചെയ്തതാണ് തർക്കത്തിലും കൊലപാതകത്തിലേക്കും നയിച്ചത്.