Kerala
നിയമസഭാ തിരഞ്ഞെടുപ്പിൽ LDFന് പരസ്യ പിന്തുണ; പെന്തക്കോസ്ത് സഭ
നിയമസഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ച് പെന്തക്കോസ്ത് സഭ. ഞങ്ങളെ സഹായിച്ചവരെ തിരിച്ചും സഹായിക്കും എന്ന് പെന്തക്കോസ്ത് സഭ ഐക്യവേദി പ്രതിനിധി ബാബു പറയത്തുകാട്ടിൽ പറഞ്ഞു.
ഈ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് പരസ്യ പിന്തുണ നൽകും. സഭ മുന്നോട്ടുവെച്ച ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചു. പെന്തക്കോസ്ത് സഭ വിഭാഗത്തെ ക്രൈസ്തവസഭ വിഭാഗമായി അംഗീകരിക്കാൻ കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ സർക്കാർ തീരുമാനമെടുത്തു.
നന്ദി അറിയിച്ച് മുഖ്യമന്ത്രിയെ കണ്ടു. സർക്കാരിന് സഹായകരമാകുമോ ഇല്ലയോ എന്നുള്ളതല്ല,ഞങ്ങളെ സംബന്ധിച്ചിടത്തോളം സർക്കാരിനോട് നന്ദി കാണിക്കുക എന്നുള്ളതാണ് വിഷയം.