Sports

ഇന്ത്യൻ ടി20 ക്യാപ്റ്റനായി സഞ്ജു സാംസണെ പരിഗണിക്കുന്നു

Posted on

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ വലിയ മാറ്റം വരുന്നു. ടി20 ടീമിൽ അടിമുടി മാറ്റം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.

നായകസ്ഥാനത്തടക്കം അഴിച്ചപണി ഉണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന വിവരം. നിലവിലെ ഇന്ത്യയുടെ ടി20 ടീമിന്റെ നായകൻ സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സാധ്യതയുണ്ടെന്ന് ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

സൂര്യകുമാർ യാദവിനെ മാറ്റി ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനായി ശ്രേയസ് അയ്യരെ കൊണ്ടുവരാൻ അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റി ലക്ഷ്യമിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ വന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version