Kerala
രാജ്യത്ത് എവിടെയും ഭരണമില്ലാതെ ഇടതുപക്ഷം
ന്യൂഡല്‍ഹി : നിയമസഭ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ രാജ്യത്തിന്റെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ചരിത്രപരമായ പുതിയൊരു മാറ്റത്തിനാണ് സാക്ഷ്യം വഹിച്ചത്. ഒരു സമയം ഇടതുകോട്ടയായിരുന്ന പശ്ചിമ ബംഗാളില്‍ ബിജെപി അധികാരം പിടിച്ചെടുത്തിരിക്കുന്നു.
തമിഴ്‌നാട്ടില്‍ നടന്‍ വിജയിന്റെ ടിവികെ പാര്‍ട്ടിയുടെ താരോദയത്തിനും സാക്ഷിയായി. കേരളത്തില്‍ തുടര്‍ഭരണം നടത്തിയ, സിപിഎം നയിക്കുന്ന ഇടതുപക്ഷം അതിദയനീയ തിരിച്ചടി നേരിട്ടതും തെരഞ്ഞെടുപ്പ് ഫലത്തില്‍ ദൃശ്യമായി.
1977 ന് ശേഷം ഇതാദ്യമായിട്ടാണ്, ഇന്ത്യയില്‍ ഒരു സംസ്ഥാനത്തു പോലും കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ ഇല്ലാത്ത സ്ഥിതി സംജാതമായിരിക്കുന്നത്. കേരളത്തില്‍ 1957 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ഇഎംഎസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ സിപിഐ സര്‍ക്കാര്‍ രൂപീകരിച്ചു.