Kerala

കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവുകളിലേക്കും. ഷാഫി പറമ്പിലിനെതിരെ തിരുവനന്തപുരത്തും രാജ്മോഹൻ ഉണ്ണിത്താനെതിരെ കോഴിക്കോടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു

Posted on

കോൺഗ്രസിലെ ഗ്രൂപ്പ് പോര് തെരുവുകളിലേക്കും. ഷാഫി പറമ്പിലിനെതിരെ തിരുവനന്തപുരത്തും രാജ്മോഹൻ ഉണ്ണിത്താനെതിരെ കോഴിക്കോടും ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. നേതാക്കൾക്കെതിരായ പരസ്യ വിമർശനങ്ങളുമായി ഫ്ലക്സ് യുദ്ധം മുറുകുകയാണ്. നെടുമങ്ങാട് കോടതിക്ക് സമീപമാണ് ഷാഫി പറമ്പിലിനെതിരെ ഫ്ലക്സ് ബോർഡ് സ്ഥാപിച്ചത്. ഉമ്മൻചാണ്ടിയെ പിന്നിൽ നിന്ന് കുത്തിയ ആളാണ് ഷാഫി പറമ്പിൽ എന്ന രൂക്ഷ വിമർശനമാണ് ബോർഡിലുള്ളത്. ‘ഷാഫി പറമ്പിൽ എ ഗ്രൂപ്പിനെ നയിക്കേണ്ടേ?’ എന്ന ചോദ്യവും ഫ്ലക്സിലുണ്ട്. ഉമ്മൻചാണ്ടി ബ്രിഗേഡ് എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, രാജ്മോഹൻ ഉണ്ണിത്താൻ എംപിക്കെതിരെ കോഴിക്കോടും ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത്. വിഴുപ്പലക്കി കോൺഗ്രസ് പ്രസ്ഥാനത്തെ അപമാനിക്കുന്ന ഉണ്ണിത്താനെ ഒറ്റപ്പെടുത്തുക എന്നാണ് ഫ്ലക്സിലെ ആഹ്വാനം. രാജ്മോഹൻ ഉണ്ണിത്താന്റെ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് കോൺഗ്രസിൽ വീണ്ടും ചേരിപ്പോരും പരസ്യപ്പോരും ശക്തമായത്.

ഷാഫി പറമ്പിൽ ഉമ്മൻചാണ്ടിക്കൊപ്പം നിന്നില്ലെന്നതടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് ഉണ്ണിത്താൻ ഉന്നയിച്ചത്. ഷാഫി പറമ്പിലിന് വേണ്ടി രാഹുൽ മാങ്കൂട്ടത്തിൽ സൈബർ ആക്രമണം നടത്തുകയാണെന്നും രാജ്മോഹൻ ഉണ്ണിത്താൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നേതാക്കൾക്കെതിരെ ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version