Kerala

ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍; ചെടിച്ചട്ടി തളളി താഴെയിട്ടു

Posted on

ഇടുക്കി: ഇടുക്കിയില്‍ വീട്ടുമുറ്റത്ത് കരടികള്‍. കുമളി മുല്ലയാറിലാണ് വീട്ടുമുറ്റത്ത് കരടികളെത്തിയത്.

മുല്ലയാര്‍ സ്വദേശി ഇന്ദുലേഖ രതീഷിന്റെ വീട്ടുമുറ്റത്താണ് രണ്ട് കരടികളെത്തിയത്. ഇന്നലെ രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം.

ഇവ പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നും എത്തിയതാകാം എന്നാണ് വനംവകുപ്പിന്റെ നിഗമനം. വീട്ടില്‍ സ്ഥാപിച്ച സിസിടിവിയില്‍ ദൃശ്യങ്ങള്‍ പതിഞ്ഞു. പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് കുമളി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version