Kerala
കടുത്ത ചൂട്: ജലസംഭരണികള്‍ വറ്റി വരളുന്നു
തൊടുപുഴ : കടുത്ത ചൂടില്‍ സംസ്ഥാനത്തെ ജലസംഭരണികളും വറ്റിവരളുന്നു. സസ്ഥാനത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള ഇടുക്കിയിലും ജലനിരപ്പ് കുറയുന്നു. വെള്ളിയാഴ്ച സംഭരണിയില്‍ ജലനിരപ്പ് 2334.60 അടിയിലെത്തി. ഇത് സംഭരണ ശേഷിയുടെ 33.49 ശതമാനമാണ്.
കഴിഞ്ഞവര്‍ഷമിത് 41.20 ശതമാനമായിരുന്നു. 2025ലെ ഇതേദിവസത്തെ അപേക്ഷിച്ച് പത്ത് അടിയുടെ കുറവാണ് ഇത്തവണയുള്ളത്. ഇടുക്കിയിലെ പരമാവധിശേഷി 2403 അടിയാണ്. ഇത്തവണ വേനല്‍മഴ ലഭിച്ചിരുന്നില്ല.
പ്രതീക്ഷിച്ച തുലാവര്‍ഷവും ലഭിച്ചില്ല. സംഭരണിയിലേക്ക് ഒഴുകിയിരുന്ന ആറുകളും തോടുകളും അരുവികളും നീര്‍ച്ചാലുകളുമെല്ലാം വറ്റി. ചെറുകിട സംഭരണികളിലെ സ്ഥിതിയും മറിച്ചല്ല.