Kerala

ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറയുന്നു

Posted on

തൊടുപുഴ: വേനല്‍ കടുത്തതോടെ ഇടുക്കി ഡാമില്‍ ജലനിരപ്പ് കുറഞ്ഞു. ഇപ്പോഴുള്ളത് 2335 അടി വെള്ളം മാത്രമാണ്.

ആകെ സംഭരണ ശേഷിയുടെ 35 ശതമാനം മാത്രമാണ് അണക്കെട്ടില്‍ ഇപ്പോഴുള്ളത്. മുന്‍വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ ഇപ്പോള്‍ പത്തടി വെള്ളം കുറവാണ്.

മുന്‍വര്‍ഷങ്ങളില്‍ ഇക്കാലയളവില്‍ വേനല്‍മഴ ലഭിച്ചിരുന്നു. എന്നാല്‍ ഇത്തവണ ചെറിയ വേനല്‍മഴ ലഭിച്ചെങ്കിലും ജലനിരപ്പ് ഉയരാന്‍ സഹായകമായിട്ടില്ലെന്നാണ് വിലയിരുത്തല്‍. ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കുറഞ്ഞിട്ടുണ്ട്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version