Kerala

യുവതിയെ കഴുത്തറത്ത് അതിക്രൂരമായി കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി; തല വേർപെട്ട നിലയിലാണ് മൃതദേഹം

Posted on

 

ഇടുക്കി:ശാന്തൻപാറ ചേരിയാർ സ്വദേശിനി റാണിയെയാണ് (55) വീടിന് സമീപം തല വേർപെട്ട നിലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവരുടെ മൃതദേഹത്തിൽ അതിക്രൂരമായ മുറിവുകളുണ്ട്.

വീട്ടുപരിസരത്ത് രക്തക്കറകൾ കണ്ടെത്തിയതോടെ കൊലപാതകമെന്ന നിഗമനത്തിൽ ഇടുക്കി എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് പൂർത്തിയാക്കി മൃതദേഹം മെഡിക്കൽ കോളേജിലേക്ക് മാറ്റി. അന്യസംസ്ഥാന തൊഴിലാളികളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version