Kerala
ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചു; പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഉന്നത ഉദ്യോഗസ്ഥരെ സമൂഹമാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചതിന് എന്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചു.
അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെക്കാണ് അന്വേഷണ ചുമതല. സസ്‌പെന്‍ഷനിലായി ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് നടപടി. മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് കൈമാറാനാണ് നിര്‍ദ്ദേശം. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പ്രസന്റിംഗ് ഓഫീസര്‍.
നേരത്തെ ഗോപാലകൃഷ്ണന്‍ ഐഎഎസ്, എ ജയതിലക് ഉള്‍പ്പെടെയുള്ളവരെ സമൂഹമാധ്യമത്തില്‍ അപകീര്‍ത്തിപ്പെടുത്തിയെന്ന കാരണത്താലായിരുന്നു സസ്‌പെന്‍ഷന്‍. പ്രശാന്ത് സാമൂഹ്യ മാധ്യമങ്ങളില്‍ തുടര്‍ച്ചയായി പോസ്റ്റുകള്‍ എഴുതിയിരുന്നു. പല ഘട്ടങ്ങളിലും പരസ്യമായി വിമര്‍ശനം ഉന്നയിച്ചിരുന്നു. പിന്നാലെ സര്‍വീസ് ചട്ടത്തിന്റെ ലംഘനമെന്ന് പറഞ്ഞായിരുന്നു സസ്‌പെന്‍ഷൻ.