Crime
ഭാര്യയെ നാട്ടിലാക്കി ഭർത്താവ് യുഎസിലേക്ക് കടന്നു; വിദേശകാര്യ മന്ത്രിക്ക് പരാതി നൽകി യുവതി
ഹൈദരാബാദിലാണ് യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ച ശേഷം ഭർത്താവ് നാടുവിട്ടത്. സംഭവത്തിൽ യുവതി വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് പരാതി നൽകി. അടിയന്തരമായി ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് യുവതി കേന്ദ്രമന്ത്രിയോട് അഭ്യർത്ഥിച്ചത്.
ഹൈദരാബാദ് സ്വദേശിനിയായ 25 വയസുള്ള ഹന അഹമ്മദ് ഖാൻ ആണ് മന്ത്രിക്ക് കത്തയച്ചത്. യുഎസിലെ ചിക്കാഗോ പോലീസ് ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥനായ മുഹമ്മദ് സൈൻ ഉദ്ദീനെതിരെയാണ് പരാതി നൽകിയത്. യുഎസിലേക്ക് പോകാനുള്ള തന്റെ രേഖകൾ ഉൾപ്പെടെയാണ് ഭർത്താവ് കൊണ്ടുപോയത്.
അതിനാൽ ഇന്ത്യയിൽ കുടുങ്ങിക്കിടക്കുകയാണെന്ന് കത്തിൽ പറയുന്നു. എന്നാൽ സംഭവത്തിൽ ഇതുവരെ യുവതിയുടെ ഭർത്താവോ അഭിഭാഷകനോ പ്രതികരിച്ചിട്ടില്ല.
പരസ്പര ധാരണയോടെ ബന്ധം വേർപെടുത്താനുള്ള നടപടികൾ യുഎസിൽ പുരോഗമിക്കുകയാണെന്നും വിവരം ലഭിക്കുന്നുണ്ട്.