Kerala
ഹിജാബ് വിവാദം; സെൻ്റ് റീത്താസ് സ്കൂളിലെ പഠനം ഉപേക്ഷിച്ച് എട്ടാം ക്ലാസുകാരി
കൊച്ചി: ഹിജാബ് വിവാദത്തിന് പിന്നാലെ പള്ളുരുത്തി സെൻ്റ് റീത്താസ് സ്കൂളിലെ പഠനം ഉപേക്ഷിച്ച് 8ാം ക്ലാസുകാരി. മാനസികമായി ബുദ്ധിമുട്ട് നേരിട്ടതിനാൽ സ്കൂളിൽ തുടരാൻ ആഗ്രഹിക്കുന്നില്ലെന്ന് കുട്ടിയുടെ അച്ഛൻ പറഞ്ഞു.
തനിക്കും കുടുംബത്തിനും സ്കൂൾ മാനേജ്മെൻ്റ് നീതി നിഷേധിച്ചതായും മകൾ ക്ലാസിൽ എത്താതിരുന്നപ്പോൾ ഒരു തവണ പോലും സ്കൂളിൽ നിന്നും ആരും വിളിച്ചില്ല. ശിരോവസ്ത്രം ധരിച്ചതിൻ്റെ പേരിൽ കുട്ടി പലപ്പോഴും സ്‌കൂളിന് പുറത്ത് നിൽക്കേണ്ടി വന്നിട്ടുണ്ടെന്നും കുട്ടിയുടെ അച്ഛൻ പറഞ്ഞു.
മകൾ സ്കൂൾ മാറ്റാൻ ആവശ്യപ്പെട്ടു. വിവാദങ്ങളെ തുടർന്ന് മകൾ പഠിക്കാൻ പോകാതിരുന്നപ്പോൾ ഒരു തവണ പോലും സ്കൂളിൽ നിന്നും ആരും വിളിച്ചില്ല.
വിദ്യാഭ്യാസ വകുപ്പും പൊതുസമൂഹവും ഒപ്പമുണ്ടായിട്ടും സ്കൂൾ മാനേജ്മെൻ്റ് പിടിവാശി തുടർന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.