Kerala

നിലവിലെ ആരോഗ്യ മന്ത്രിക്കെതിരെ മുൻ ആരോഗ്യ മന്ത്രിമാർ രംഗത്ത് (ശൈ ശ്രീ വീ സഖ്യം)

Posted on

ആരോഗ്യമന്ത്രി കെ മുരളീധരനെ വിമര്‍ശിച്ച് എല്‍ഡിഎഫ് സര്‍ക്കാരിൽ വകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിമാരായ പി കെ ശ്രീമതി, കെ കെ ശൈലജ, വീണാ ജോര്‍ജ് എന്നിവര്‍. എല്ലാം നിസാരമായി കാണുന്ന ആരോഗ്യമന്ത്രിയാണ് കെ മുരളീധരൻ എന്നും ചുമതലയേറ്റെടുത്തത് മുതല്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയെന്നും പി കെ ശ്രീമതി വിമർശിച്ചു.

കഴിഞ്ഞ പത്ത് വര്‍ഷക്കാലം ആരോഗ്യമേഖല അഭിമാനകരമായ നേട്ടമുണ്ടാക്കി. ഏവര്‍ക്കും അഭിമാനിക്കാന്‍ കഴിയുന്ന തക്ക നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ കാലഘട്ടമായിരുന്നു അത്. വിമര്‍ശനത്തെ വിദ്വേഷത്തോടു കൂടി നോക്കി കണ്ടിട്ടില്ല. ജനങ്ങളോടുള്ള പ്രതിബദ്ധതയാണ് നിര്‍വഹിച്ചത്. ആശുപത്രിയുടെ സാഹചര്യങ്ങള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ മാറി. അങ്ങനെയായിരുന്നു പ്രവര്‍ത്തനമെന്നും പി കെ ശ്രീമതി പറഞ്ഞു.

പുതിയ ആരോഗ്യമന്ത്രി എല്ലാത്തിനെയും നിസ്സാരമായി കണ്ടു എന്നും യുഡിഎഫിനെ പ്രശംസിച്ച മാധ്യമങ്ങള്‍ നിശിതമായി ആരോഗ്യവകുപ്പിനെ വിമർശിക്കുകയാണ്. വസ്തുതകളുടെ അടിസ്ഥാനത്തിലാണ് വിമർശനം. കാതലായ വിമർശനമാണ് ഉയരുന്നതെന്നും പി കെ ശ്രീമതി പറഞ്ഞു. പല സ്ഥലങ്ങളിലും ഡോക്ടർമാരില്ല, മരുന്നില്ല. നീതി ബോധത്തോടെ വേണം കാര്യങ്ങള്‍ ചെയ്യേണ്ടത്. പല നടപടിയും തിരുത്തേണ്ടി വരികയാണെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version