Kerala
അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ ബിരുദദാന ചടങ്ങ് 26 ന്
അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിലെ 2023-24 ബാച്ചുകളുടെ ബിരുദദാന ചടങ്ങും വിജയ ദിനാഘോഷവും 26 ബുധനാഴ്ച്ച രാവിലെ 9.45 ന് കോളേജ് ഓഡിറ്റോറിയത്തിൽ ആരംഭിക്കും.
കോളേജ് മനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.ജി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ സി.റ്റി അരവിന്ദ കുമാർ ബിരുദ സർട്ടിഫിക്കറ്റുകൾ വിദ്യാർത്ഥികൾക്ക് കൈമാറും. ഒപ്പം റാങ്ക് ജേതാക്കൾ, എല്ലാ വിഷയങ്ങൾക്കും ഏ പ്ലസ് നേടിയവർ, സ്തുത്യർഹമായ നേട്ടങ്ങൾ കരസ്ഥമാക്കിയവർ എന്നിവരെ ചടങ്ങിൽ ആദരിക്കും.
കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ്, കോളേജ് ബർസാർ റവ ഫാ ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ, ഐ ക്യു ഏ സി കോർഡിനേറ്റർ ഡോ സുമേഷ് ജോർജ്, നാക്ക് കോർഡിനേറ്റർ ഡോ മിഥുൻ ജോൺ തുടങ്ങിയവരും സംസാരിക്കും.