Kerala
ജയിൽച്ചാടുമെന്ന് ഗോവിന്ദച്ചാമി പറഞ്ഞു, തമാശയെന്ന് കരുതി,ഭയന്ന് അവധിയെടുത്തു; ജയിൽ ജീവനക്കാരൻ്റെ വെളിപ്പെടുത്തൽ
പത്തനംതിട്ട: സൗമ്യക്കൊലക്കേസ് കുറ്റവാളി ഗോവിന്ദച്ചാമി ജയില്‍ച്ചാടാന്‍ നേരത്തെ പദ്ധതിയിട്ടിരുന്നതായി കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ മുന്‍ സീനിയര്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറുടെ വെളിപ്പെടുത്തല്‍.
ജയില്‍ച്ചാടുമെന്ന് ഗോവിന്ദച്ചാമി തന്നോട് പലതവണ ഭീഷണിസ്വരത്തില്‍ പറഞ്ഞിരുന്നു. ഏറ്റവും സുരക്ഷിതമായ പത്താംബ്ലോക്കില്‍ നിന്നും ചാടുമെന്ന് പറഞ്ഞപ്പോള്‍ തമാശയായിട്ടാണ് എടുത്തത്. ജയില്‍ച്ചാടി വന്നാല്‍ തന്റെ കുടുംബാംഗങ്ങളെ ബലാത്സംഗം ചെയ്യുമെന്ന് ഗോവിന്ദച്ചാമി ഭീഷണിപ്പെടുത്തിയതായും അബ്ദുള്‍ സത്താര്‍ റിപ്പോര്‍ട്ടറിനോട് വെളിപ്പെടുത്തി.
ഇന്നലെ ഗോവിന്ദച്ചാമി ജയില്‍ച്ചാടിയതോടെ ഭയംകൊണ്ട് അവധിയെടുത്ത് വീട്ടിലേക്ക് പോയതെന്നും അബ്ദുള്‍ സത്താര്‍ പറഞ്ഞു. നിലവില്‍ കൊട്ടാരക്കര സബ്ജയിലില്‍ ആണ് അബ്ദുള്‍ സത്താര്‍ ജോലി ചെയ്യുന്നത്.