Entertainment
പ്രസ്സ് മീറ്റിനിടെ ബോഡി ഷെയിമിങ്; പൊട്ടിത്തെറിച്ചു നടി ഗൗരി കിഷൻ
ചെന്നൈ: ബോഡി ഷെയ്മിങ് നടത്തിയ ബ്ലോഗർക്ക് കനത്ത മറുപടി നല്കി നടി ഗൗരി കിഷന്. തന്റെ പുതിയ തമിഴ് ചിത്രമായ ‘അദേഴ്സ്’ ന്റെ പ്രമോഷന് വേളയിലായിരുന്നു സംഭവം.
സിനിമയെ കുറിച്ച് ചോദിക്കാതെ വ്യക്തിപരമായ കാര്യങ്ങളെ കുറിച്ച് ചോദിച്ചതോടെയാണ് ഗൗരിയുടെ രൂക്ഷ പ്രതികരണം.
തന്റെ ജോലിയെ കുറിച്ചോ സിനിമയിലെ കഥാപാത്രത്തെ കുറിച്ചോ ആരും ഒരു ചോദ്യം പോലും ചോദിച്ചില്ല. പക്ഷെ എല്ലാവര്ക്കും അറിയേണ്ടത് തന്റെ ശരീരഭാരം എത്രയാണെന്നായിരുന്നു നടിയുടെ പ്രതികരണം. ഇത്തരം ചോദ്യങ്ങള്‍ മണ്ടത്തരമാണെന്ന് പറഞ്ഞ ഗൗരി നടിമാര്‍ നേരിടുന്ന ഇത്തരം പ്രവണതകള്‍ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി.
പ്രസ് മീറ്റിനെത്തിയ ഒരേയൊരു സ്ത്രീയെയാണ് എല്ലാവരും ലക്ഷ്യമിടുന്നതെന്നും നടനോട് ശരീര ഭാരം എത്രയാണെന്ന് ചോദിക്കുമോ എന്നു കൂടി ഗൗരി ചോദിച്ചു. ഇതോടെ ഗൗരിയും ചുറ്റുമുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവുമുണ്ടായി.