Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്

Posted on

കേരളത്തിൽ സ്വർണ വിലയിൽ വലിയ മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പശ്ചിമേഷ്യൻ യുദ്ധമുൾപ്പെടെ നിലനിൽക്കുന്ന സാഹചര്യത്തിൽ സ്വർണവിലയിൽ വലിയ മാറ്റങ്ങാളാണ് അടുത്ത ദിവസങ്ങളിൽ എല്ലാം ഉണ്ടായത്.

വലിയ രീതിയിൽ ഉയരുകയും താഴുകയും ചെയ്യുന്ന സ്ഥിതിയുണ്ട്. കഴിഞ്ഞ മാസം സ്വർണവിലയിൽ വലിയ കുതിപ്പുണ്ടായിരുന്നെങ്കിലും ഈ മാസം താരതമ്യേന കിതപ്പിലാണ് സ്വർണവില. ഇന്നലെ സ്വർണ വില 114200 രൂപയായിരുന്നു. ഒരു പവൻ സ്വർണത്തിൻ്റെ വിലയാണിത്. ഇതിൽ നിന്നും നേരിയ ആശ്വാസം നൽകുന്നതാണ് ഇന്നത്തെ സ്വർണ വില.ഇന്ന് ഒരു പവൻ സ്വർണത്തിന് 1,12,000 രൂപയാണ്. 2200 രൂപയുടെ കുറവാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് ഉണ്ടായിരിക്കുന്നത്.

14,000 രൂപയാണ് ഇന്ന് ഒരു ​ഗ്രാം സ്വർണത്തിൻ്റെ വില. രാജ്യത്ത് വിപണി വലിയ അസന്തുലിതാവസ്ഥയിലാണ് മുന്നോട്ട് പോകുന്നത്. ഇന്ധന പ്രതിസന്ധിയുൾപ്പെടെയുള്ള സാഹചര്യത്തിൽ അവശ്യ സാധനങ്ങളുടേയും വില മുകളിലേക്ക് കുതിക്കുകയാണ്. ഇന്ധന വിലയിലും വലിയ മാറ്റമാണ് കഴിഞ്ഞ മാസം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version