Kerala
ഉച്ചയ്ക്ക് തിരിച്ചിറങ്ങി സ്വർണവില; പവന് 1600 രൂപ കുറഞ്ഞു
സംസ്ഥാനത്ത് സ്വർണ വിലയിൽ കുറവ്. പവന് 1600 രൂപ കുറഞ്ഞ് 95,760 രൂപയാണ് ഇന്നത്തെ സ്വർണവില. ഗ്രാമിന് 200രൂപ കുറഞ്ഞ് 11,970 രൂപയായി.
ഇന്ന് രാവിലെ പവന് 1,520 രൂപ കൂടി 97,360 രൂപയിലെത്തിയിരുന്നു.
രണ്ട് ദിവസമായി തുടർന്ന ഇടിവിന് ശേഷമാണ് ഇന്ന് വർധനവ് രേഖപ്പെടുത്തിയത്.
എന്നാൽ ഉച്ചയ്ക്ക് ശേഷം വീണ്ടും സ്വർണവില കുറയുകയായിരുന്നു.