Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്
ഇന്നലത്തെ സ്വർണവില വർധനയിൽ നിരാശപ്പെട്ട് ഇരുന്നവർക്ക് ഒരു സന്തോഷവാർത്ത. സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിഞ്ഞു.
ഒരു ഗ്രാം പൊന്നിന് 9,170 രൂപയാണ് വില. ഒരു പവന് 73,360 രൂപയായി കുറഞ്ഞു. ഇന്നലെ ഒരു പവന് 73,680 രൂപയായിരുന്നു. പവന് 320 രൂപയുടെ കുറവാണുണ്ടായത്. രണ്ട് ദിവസമായി താഴ്ന്നിരുന്ന സ്വർണവില ഇന്നലെ ഉയർന്നിരുന്നു.
ഇതാണ് വീണ്ടും താഴേക്ക് പോയിരിക്കുന്നത്. ഈ മാസം ഇരുപത്തിമൂന്നാം തീയതി വില 75,040 രൂപയില്‍ എത്തിയിരുന്നു. അതിൽ നിന്നും ഏറെ താഴെയാണിപ്പോൾ സ്വർണവില.