Kerala
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും വൻ കുതിപ്പ്
സംസ്ഥാനത്ത് സ്വര്‍ണവിലയിൽ ഇന്നും വൻ കുതിപ്പ്. ഇന്ന് പവന് 880 രൂപയാണ് വർദ്ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 1,03,560 രൂപ എന്ന റെക്കോർഡ് നിരക്കിലെത്തി. ചരിത്രത്തിലാദ്യമായി ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് സ്വർണവില ഒരു ലക്ഷം രൂപ എന്ന നാഴികക്കല്ല് പിന്നിട്ടത്.
അതിന് ശേഷവും വില തുടർച്ചയായി ഉയരുകയാണ്. ഒരു പവൻ ആഭരണം വാങ്ങുമ്പോൾ ഈ വിലയ്ക്ക് പുറമെ 3% ജിഎസ്ടിയും പണിക്കൂലിയും നൽകേണ്ടി വരുമെന്നതിനാൽ ഉപഭോക്താവിന് ഒരു പവൻ സ്വർണ്ണത്തിന് ഏകദേശം 1.10 ലക്ഷത്തിന് മുകളിൽ ചിലവ് വരും.ഒരു ഗ്രാം സ്വർണത്തിന്റെ വില 110 രൂപ വർദ്ധിച്ച് 12,945 രൂപയിലെത്തി.