Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല
കേരളത്തിൽ വിവാഹസീസൺ അടുക്കുമ്പോൾ മലയാളികൾ ഏറ്റവും കൂടുതൽ നോക്കുന്നത് വില കുറഞ്ഞോ എന്നാകും. അണിയാൻ മാത്രമല്ല സമ്പാദ്യമായും കേരളക്കര കൂടെക്കൂട്ടുന്ന പൊന്നിന്റെ ഇന്നത്തെ വിലയറിയാം. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 98,400 രൂപയിൽ മാറ്റമില്ലാതെ ഇന്നും തുടരുന്നു. 24 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 13,418 രൂപയും, 22 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 12,300 രൂപയും 18 കാരറ്റ് സ്വർണ്ണത്തിന്റെ വില (1 ഗ്രാം) 10,064 രൂപയുമാണ്. ഇന്നത്തെ വെള്ളി വില ഗ്രാമിന് 226 രൂപയും കിലോഗ്രാമിന് 2,26,000 രൂപയുമാണ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയതും യുഎസ് കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറച്ചതും അടക്കമുള്ള വിഷയങ്ങളാണ് സ്വര്‍ണവിലയെ സ്വാധീനിച്ചത്. എന്നാല്‍ പണിക്കൂലിയും നികുതിയും ഉള്‍പ്പെടെ നിലവില്‍ തന്നെ സ്വര്‍ണ വില ഒരു ലക്ഷം കടന്നിട്ടുണ്ട്. അന്താരാഷ്ട്ര വിപണിക്കനുസരിച്ചാണ് കേരളത്തിലെ വെള്ളി വില നിശ്ചയിക്കപ്പെടുന്നത്. സ്വർണവില റെക്കോഡുകൾ തകർക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്‍ണവില കൂടുന്നത് തിരിച്ചടിയാണ്.