Kerala
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ്
സംസ്ഥാനത്ത് സ്വർണ്ണവിലയിൽ ഇന്ന് വൻ ഇടിവ് . ഇന്നലത്തേതിൽ നിന്നും 360 രൂപയാണ് ഒരു പവന് ഇന്ന് കുറഞ്ഞത് .
ഒരു പവൻ സ്വർണത്തിന് ഇന്ന് 72,800 രൂപയാണ് വില. ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 73,160 രൂപയായിരുന്നു. ഈ കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു ഈ മാസത്തെ ഏറ്റവും ഉയർന്ന സ്വർണവില രേഖപ്പെടുത്തിയത്.
സ്വര്‍ണവിലയിലെ ഏറ്റക്കുറച്ചിലുകള്‍ കാരണം വിവാഹത്തിനായി കൂടുതൽ ആളുകളും മുന്‍കൂര്‍ ബുക്കിംങ് സംവിധാനമാണ് തെരഞ്ഞെടുക്കുന്നത്. രാജ്യാന്തര തലത്തില്‍ സാമ്പത്തിക രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വം സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ വലിയ സ്വാധീനം ചെലുത്തുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .