Kerala
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധന. പവന് ഒറ്റയടിക്ക് 600 രൂപയാണ് കൂടിയത്. 1,12,200 രൂപയാണ് ഇന്നത്തെ പവന് വില. ഗ്രാമിന് ആനുപാതികമായി 75 രൂപയാണ് കൂടിയത്. 14,025 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഇന്നലെ രാവിലെ പവന് ഒറ്റയടിക്ക് 1720 കുറഞ്ഞെങ്കിലും വൈകീട്ടോടെ വിലയില്‍ വര്‍ധനവുണ്ടായി. പവന് വില 520 രൂപ കൂടി 1,11,600 ല്‍ എത്തിയിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് വിലയില്‍ ഇന്നും വര്‍ധനവുണ്ടായിരിക്കുന്നത്.
ഇറാനുമായുള്ള യുദ്ധം അവസാനിക്കുമെന്ന പ്രതീക്ഷ നല്കി വെടിനിര്‍ത്തല്‍ നീട്ടി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തിന്റെ ചുവടുപിടിച്ച് സ്വര്‍ണവിലയില്‍ വലിയ മൂന്നേറ്റം ഉണ്ടായിരുന്നു.