Kerala

സ്വർണവില കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളിൽ സ്വർണം പണയം വെച്ചവർ നെട്ടോട്ടത്തിൽ

Posted on

കൊച്ചി: സ്വർണവില കുത്തനെ കുറഞ്ഞതോടെ സംസ്ഥാനത്തെ ബാങ്കുകളിൽ സ്വർണം പണയം വെച്ചവരും നെട്ടോട്ടത്തിലാണ്. സ്വർണത്തിന്റെ മൂല്യം കുറഞ്ഞതോടെ ഉയർന്ന നിരക്കിൽ സ്വർണം പണയം വെച്ചവർക്കാണ് ബാങ്കുകളിൽ നിന്ന് മെസ്സേജുകളും കത്തും കിട്ടുന്നത്. വായ്പാ പരിധി കവിഞ്ഞതോടെ അധിക തുകയോ കൂടുതൽ സ്വർണമോ പണയത്തിലേക്ക് നൽകണമെന്നാണ് ആവശ്യം.

‘നിങ്ങൾക്ക് അനുവദിച്ച സ്വർണപ്പണയ വായ്പയിൽ നിശ്ചിത ശതമാനം മാർജിൻ നിലനിർത്തേണ്ടതാണെന്ന് നിങ്ങൾ സമ്മതിച്ചതാണല്ലോ, എന്നാൽ സ്വർണവില കുറഞ്ഞതോടെ അനുവദിച്ച തുക വായ്പാ പരിധിക്ക് മുകളിലാണ്.

അതിനാൽ ഉയർന്ന നിരക്കിൽ അന്ന് അധികമായി നൽകിയ തുക തിരികെ അടയ്ക്കണം. പണമോ ചെക്കോ അധിക സ്വർണം പണയം വെച്ചോ ഈ കുറവ് നികത്താൻ ഉപദേശിക്കുന്നു’ – എന്നിങ്ങനെയാണ് ബാങ്കുകളിൽ നിന്ന് വരുന്ന മെസ്സേജുകളുടെയും കത്തുകളുടെയും ഏകദേശ ഉള്ളടക്കം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version