Sports

‘എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി; ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതല’ഗൗതം ഗംഭീർ

Posted on

ഹാമില്‍ട്ടണ്‍: ന്യൂസിലന്‍ഡിനെതിരെയുള്ള അഞ്ചാമത്തെയും അവസാനത്തെയും ടി20 മത്സരത്തിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് 15-കാരന്‍ വൈഭവ് സൂര്യവംശിയെ വീണ്ടും ഒഴിവാക്കിയിരുന്നു.പരമ്പരയില്‍ ഇന്ത്യ 3-1 ന് മുന്നിലെത്തി വിജയം ഉറപ്പിച്ച സാഹചര്യത്തിലും നിലവിലെ ബാറ്റിങ് നിരയെത്തന്നെ നിലനിര്‍ത്താനാണ് ഇന്ത്യ തീരുമാനിച്ചത്. അഞ്ചാം ട്വന്റി-20 യില്‍ ബൗളിങ് നിരയില്‍ ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തിയെങ്കിലും സൂര്യവംശിക്ക് അവസരം നല്‍കിയില്ല.

അവസരം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കിടയില്‍, ടീം സെലക്ഷനെ ന്യായീകരിച്ച്‌ ഹെഡ് കോച്ച്‌ ഗൗതം ഗംഭീര്‍ രംഗത്തെത്തി. എല്ലാവരെയും സന്തോഷിപ്പിക്കലല്ല, മറിച്ച്‌ ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതലയെന്ന് മത്സരത്തിന് മുന്നോടിയായി ഗംഭീര്‍ പറഞ്ഞു.എല്ലാവരെയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി. ജനപ്രിയ തീരുമാനങ്ങളല്ല, മറിച്ച്‌ ശരിയായ തീരുമാനങ്ങള്‍ എടുക്കുക എന്നതാണ് എന്റെ ദൗത്യം. അതിനാണ് ഞാന്‍ ഇവിടെയുള്ളത്.

പുറത്തുനിന്നുള്ള അഭിപ്രായങ്ങള്‍ക്കും സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചകള്‍ക്കും ഉപരിയായി ഡ്രസിങ് റൂമില്‍ കളിക്കാര്‍ക്ക് സുരക്ഷിതത്വ ബോധം ഉറപ്പാക്കുകയാണ് പ്രധാനം.” ഗംഭീര്‍ വ്യക്തമാക്കി.ടീമില്‍ പ്രതിഭകള്‍ക്ക് ക്ഷാമമില്ലെന്ന് സമ്മതിച്ച ഗംഭീര്‍, എന്നാല്‍ ദീര്‍ഘകാലമായി മികച്ച പ്രകടനം പുറത്തെടുക്കുന്ന കളിക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

ഇഷാന്‍ കിഷന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പരമ്പരയിലെ രണ്ട് മത്സരങ്ങളില്‍ വൈഭവ് സൂര്യവംശിക്ക് അവസരം ലഭിച്ചത്. ആദ്യ മത്സരത്തില്‍ ചെറിയ സ്‌കോറിന് പുറത്തായെങ്കിലും, മൂന്നാം ട്വന്റി-20 യില്‍ അഭിഷേക് ശര്‍മ്മയ്‌ക്കൊപ്പം മികച്ച പവര്‍പ്ലേ കൂട്ടുകെട്ട് പടുത്തുയര്‍ത്തി 45 റണ്‍സിന്റെ വെടിക്കെട്ട് ഇന്നിങ്‌സ് സൂര്യവംശി കാഴ്ചവെച്ചിരുന്നു.എന്നാല്‍ ഇഷാന്‍ കിഷന്‍ തിരിച്ചെത്തിയതോടെ വൈഭവിന് സ്ഥാനം നഷ്ടപ്പെടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version