Kerala
പി സി ജോർജിൻ്റെ വിദ്വേഷ പ്രസംഗം; പൊലീസ് നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്ന് പരാതിക്കാരൻ
കൊച്ചി: പി സി ജോർജിൻ്റെ തൊടുപുഴയിലെ വിദ്വേഷ പ്രസംഗത്തിൽ പൊലീസ് നടപടികൾ വൈകുന്നതിനെതിരെ പരാതിക്കാരനായ യൂത്ത് കോണ്‍ഗ്രസ് നേതാവ് എസ് ടി അനീഷ്.
ജാമ്യ വ്യവസ്ഥകളുടെ ലംഘനം ഉണ്ടായിട്ടും പൊലീസ് കാര്യമായി ഇടപെടുന്നില്ലെന്ന് പരാതിക്കാരൻ പറയുന്നു. പൊലീസ് നീക്കങ്ങളിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം.
എന്നാൽ നിയമോപദേശം ലഭിച്ച ശേഷം തുടർ നടപടി സ്വീകരിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.