Kerala
നാട്ടികയിൽ ഗീതാ ഗോപിയെ മാറ്റില്ല; നിലപാട് വ്യക്തമാക്കി ബിനോയ് വിശ്വം
തൃശ്ശൂര്‍: നാട്ടികയിലേത് പേയ്മെന്റ് സീറ്റ് ആണെ നിലവിലെ എംഎല്‍എ സി സി മുകുന്ദൻ്റെ ആരോപണത്തിന് പിന്നാലെ പ്രതികരണവുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നാട്ടികയിൽ പൊട്ടലും ചീറ്റലും ഒന്നുമില്ലന്നും സി സി മുകുന്ദനെ ഒരിക്കലും ശത്രുവായി കാണില്ലയെന്നും ബിനോയ് വിശ്വം പറഞ്ഞു. പേയ്മെൻ്റ് സീറ്റല്ല നാട്ടികയെന്നും പേയ്‌മെന്റ് സീറ്റ് കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് അകത്ത് ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാവുകയുമില്ലയെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടികയിൽ നിന്ന് ഗീതാ ഗോപിയെ മാറ്റില്ലയെന്നും ബിനോയ് വിശ്വം പറഞ്ഞു. തൃശൂർ ജില്ല കമ്മിറ്റി സി സി മുകുന്ദൻ വേണ്ടെന്ന നിലപാടാണ് എടുത്തത്. സംസ്ഥാന എക്സിക്യൂട്ടീവും കൗൺസിലും എടുക്കുന്ന തീരുമാനം അന്തിമമാണെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മിറ്റികൾ എടുത്ത അന്തിമ തീരുമാനം ഇതുവരെ മാറ്റിയിട്ടില്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്ലാം തലങ്ങളിലും മുകുന്ദന് പറയാൻ ഉള്ള എല്ലാം കാര്യങ്ങളും പാർട്ടി കേൾക്കുമെന്നും ഇത്രയും നാൾ സ്നേഹിച്ച പാർട്ടിയെ മുകുന്ദൻ തള്ളിപ്പറയില്ലയെന്നും മറുചേരിയിൽ പോകില്ലയെന്നും അദ്ദേഹം വ്യക്തമാക്കി. മുകുന്ദനുമായി ചർച്ചക്കൾക്ക് നേതാക്കളെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.