Crime

ഗാസയിലേക്കുള്ള സഹായ കപ്പലുകൾ തടഞ്ഞ് ഇസ്രായേൽ; ഗ്രെറ്റ തൻബെർഗ് കസ്റ്റഡിയിൽ

Posted on

ഗാസ പൂർണമായി വളഞ്ഞതായും നഗരത്തെ വടക്കും തെക്കുമായി വിഭജിച്ചുവെന്നും ഇസ്രായേൽ. തന്ത്രപ്രധാനമായ നെറ്റ്സാരിം ഇടനാഴി പിടിച്ചെടുത്തതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് എക്സിൽ കുറിച്ചു.

ഗാസ നഗരത്തിൽ അവശേഷിക്കുന്ന ജനം എത്രയും വേഗം സുരക്ഷിതമായ സ്ഥലത്തേക്ക് പലായനം ചെയ്യണം. നിർദേശം പാലിക്കാതെ നഗരത്തിൽ തുടരുന്നവരെ ഭീകരവാദികളായി കണക്കാക്കുമെന്ന് പ്രതിരോധ മന്ത്രി അന്ത്യശാസനം നൽകി.

യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട്ടുവച്ച പുതിയ സമാധാന പദ്ധതി ഹമാസ് നിരസിച്ചേക്കാമെന്ന് സൂചന നൽകിയതോടെയാണ് ഇസ്രായേലിൻ്റെ ഈ പ്രഖ്യാപനം.

ഗാസ നഗരത്തിന് ചുറ്റും സൈന്യം ഉപരോധം ശക്തമാക്കുകയാണെന്നും ഹമാസിനെതിരായ സൈനിക ആക്രമണം ശക്തമാകുന്നതോടെ പ്രദേശത്തിന്റെ ബാക്കി ഭാഗങ്ങളിൽ നിന്ന് അതിനെ വിച്ഛേദിക്കുകയാണെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version