Kerala
അനധികൃതമായി സൂക്ഷിച്ച 52 ഗ്യാസ് സിലിണ്ടറുകൾ പിടികൂടി
അനധികൃതമായി പാചക – വാണിജ്യ സിലിണ്ടറുകൾ സൂക്ഷിച്ച ബിജെപി പ്രാദേശിക നേതാവ് പിടിയിൽ. കോഴിക്കോട് ഉള്ളിയേരി മണ്ഡലം ജനറൽ സെക്രട്ടറി ജയൻ കെ ജോസാണ് പിടിയിലായത്.
52 വാതക സിലിണ്ടറുകൾ ഇയാളുടെ വാടകവീട്ടിൽ നിന്ന് സപ്ലൈസ് അധികൃതർ പിടിച്ചെടുത്തു. സിലിണ്ടറിൽ സ്വയം വാതകം നിറച്ച് വാണിജ്യ ആവശ്യങ്ങൾക്കായി നൽകുന്നതായിരുന്നു ഇയാളുടെ രീതി.