Kerala
പാലായിൽ നിന്നും ഗരുഡൻ ബാംഗ്ളൂർക്ക്: വെറും 1112 രൂപാ നിരക്കിൽ
പാലാ: പാലായിൽ നിന്നും കെ.എസ്.ആർ ടി സി യുടെ എസി ഗരുഡ ബസ് ബാംഗ്ളൂർക്ക് യാത്ര തിരിച്ചു. വൈകിട്ട് മാണി സി കാപ്പൻ എം.എൽ.എ ഫ്ളാഗ് ഓഫ് നിർവ്വഹിച്ചു.
സീസണിൽ സ്വകാര്യ ബസുകൾ 4000 രൂപാ വരെ ചാർജ് വർദ്ധിപ്പിക്കുന്ന റൂട്ടിൽ വെറും 1112 രൂപയ്ക്ക് ടിക്കറ്റ് നിരക്ക് ക്രമീകരിച്ചത് സാധാരണ ജനങ്ങൾക്ക് ഉപകാര പ്രദമാവുമെന്ന് മാണി സി കാപ്പൻ എം.എൽ.എ പറഞ്ഞു.
പാലാ തൊടുപുഴ ,തൃശൂർ ,നിലമ്പൂർ ,ഗുഡല്ലൂർ വഴി ബാംഗ്ളൂരിൽ എത്തുന്ന നിലയിലാണ് യാത്ര ക്രമീകരിച്ചിരിക്കുന്നത് .ഉദ്ഘാടന ശേഷം മാണി സി കാപ്പൻ എം.എൽ.എ യും സഹപ്രവർത്തകരും കുറെ ദൂരം ബസിൽ യാത്ര ചെയ്തു.
എം.പി കൃഷ്ണൻ നായർ ,ഡയസ് കണ്ടത്തിൽ ,പ്രശാന്ത് നന്ദകുമാർ ,ഔസേപ്പച്ചൻ ഓടയ്ക്കൽ, പ്രശാന്ത് വള്ളിച്ചിറ ,ജോയി കളരിക്കൽ ,എന്നിവർ സന്നിഹിതരായിരുന്നു.