Kerala
ഗണേഷ് കുമാറിന്റെത് കുടുംബപ്രശ്നം, അതവര് പരിഹരിച്ചു; സ്പീക്കര്‍
കോഴിക്കോട്: ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്നുവന്ന ആരോപണത്തില്‍ മാധ്യമങ്ങളോട് പ്രതികരിച്ച് സ്പീക്കര്‍ എഎന്‍ ഷംസീര്‍. മന്ത്രിക്കെതിരെ ഉള്ള ആരോപണം അടഞ്ഞ അധ്യായം ആണെന്നും മാധ്യമങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നത് കുടുംബപ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. അത് അവര്‍ തന്നെ പരിഹരിച്ചുകഴിഞ്ഞെന്നും സ്പീക്കര്‍ കൂട്ടിച്ചേര്‍ത്തു.
അവര്‍ വന്നുപറഞ്ഞ കാര്യങ്ങളാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. സ്വാഭാവികമായി അവര്‍ തന്നെ അത് അവസാനിച്ചു കഴിഞ്ഞെന്നും പറഞ്ഞു. കുടുംബപ്രശ്നമൊന്നും രാഷ്ട്രീയ പ്രശ്നമായി മാറുമെന്ന് കരുതുന്നില്ല. മാത്രമല്ല അത് രാഷ്ട്രീയ പ്രശ്നമാക്കേണ്ട കാര്യവുമില്ല. ഇനി സഭയൊന്നും കൂടുന്നില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാനം ഉടന്‍ ഉണ്ടാകും. അതിന് ശേഷം കാര്യങ്ങള്‍ ജനങ്ങള്‍ തീരുമാനിക്കട്ടെയെന്നും സ്പീക്കര്‍ കോഴിക്കോട് മാധ്യമങ്ങളോട് പ്രതികരിച്ചു.