Kerala
എന്നെ വെല്ലുവിളിക്കരുത്; മുഖ്യമന്ത്രിക്ക് ജി സുധാകരന്റെ മറുപടി
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി സിപിഐഎം വിട്ട് യുഡിഎഫ് സ്വതന്ത്രനായി മത്സരിക്കുന്ന ജി സുധാകരന്. ആലപ്പുഴ ഇരുതല മൂര്‍ച്ചയുള്ള ആയുധമാണെന്ന് ജി സുധാകരന് പറഞ്ഞു.
തലങ്ങും വിലങ്ങും മറിഞ്ഞും തിരിഞ്ഞും വെട്ടിയിട്ടുണ്ടെന്നും പിണറായി വിജയന് എന്നെ വെല്ലുവിളിക്കാന്‍ വരരുതെന്നും ജി സുധാകരന് പറഞ്ഞു. ചെളിക്കുണ്ടിലേക്ക് തന്നെ ചവിട്ടി താഴ്ത്തും എന്നാണ് പിണറായി ഉദ്ദേശിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘കുട്ടനാട്ടിലെ ഒരു പാടവരമ്പ് പോലും കാണാത്ത പിണറായി എന്നെ വെല്ലുവിളിക്കരുത്. ബിജെപിയുമായി നിരന്തരം കൂട്ടുകെട്ടുണ്ടാക്കുന്നത് സജി ചെറിയാനാണ്. അയാളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? ബിജെപിയുടെ വോട്ടില്ല എങ്കില്‍ സജി ചെറിയാന് തോറ്റുപോകും. തൊഴിലാളി വര്‍ഗ്ഗത്തിന്റെയും കര്‍ഷക വര്‍ഗ്ഗത്തിന്റെയും പാര്‍ട്ടിയല്ല ഇപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി’, ജി സുധാകരന് പറഞ്ഞു