Kerala

വെള്ളാപ്പള്ളി നടേശനെ വീട്ടിലെത്തി കണ്ട് ജി സുധാകരന്‍

Posted on

അമ്പലപ്പുഴയില്‍ ജി സുധാകരനെ യുഡിഎഫ് പിന്തുണയ്ക്കുമെന്ന് കൂടി ഉറപ്പായതോടെ കളം പിടിക്കാന്‍ തിരക്കിട്ട നീക്കങ്ങളുമായി ജി സുധാകരന്‍.

സമുദായ നേതാക്കളെ കൂടെക്കൂട്ടാന്‍ ഗൃഹസന്ദര്‍ശനവുമായാണ് ജി സുധാകരന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. ജി സുധാകരന്‍ രാവിലെ കണിച്ചുകുളങ്ങരയിലെ വെള്ളാപ്പള്ളി നടേശന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി. ശേഷം പെരുന്നയിലെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് അദ്ദേഹം തിരിച്ചു.

ജി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ട നടത്തിയേക്കുമെന്നാണ് വരുന്ന സൂചനകള്‍. ജി സുധാകരന്‍ വോട്ടുറപ്പിക്കാന്‍ സജീവ നീക്കങ്ങള്‍ നടത്തിത്തുടങ്ങിയതോടെ അമ്പലപ്പുഴയില്‍ എച്ച് സലാം- ജി സുധാകരന്‍ അഭിമാനപ്പോരാട്ടം നടക്കുമെന്ന് ഉറപ്പായിക്കഴിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version