Kerala

രഹസ്യയോഗം ചേർന്ന് ജി സുധാകരൻ അനുകൂലികൾ

Posted on

ആലപ്പുഴ: ചാരുംമൂട് ഏരിയയിലെ ജി സുധാകരൻ അനുകൂലികൾ രഹസ്യയോഗം ചേർന്നതായി വിവരം. സിപിഐഎമ്മുമായി ഇടഞ്ഞ് അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നീക്കം.

സിപിഐഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ വീട്ടിലാണ് യോഗം ചേർന്നത്. ഏരിയ കമ്മിറ്റി അംഗങ്ങൾ, മുൻ പാർട്ടി ഏരിയ സെക്രട്ടറിമാർ, മുൻ ഏരിയ-ലോക്കൽ കമ്മിറ്റി അംഗങ്ങൾ, മുൻ ജനപ്രതിനിധികൾ, യുവജന സംഘടന നേതാക്കൾ ഉൾപ്പെടെ ഇരുപതോളം പേർ പങ്കെടുത്തു.

ജി സുധാകരനെ നേരിട്ട് സന്ദർശിക്കാനാണ് ഇവരുടെ തീരുമാനം. ഇന്നലെ രാത്രി ആയിരുന്നു യോഗം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version