Kerala

പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം അന്തരിച്ചു

Posted on

കോഴിക്കോട്: മലയാള സിനിമയിലെ നിത്യഹരിത നായകൻ പ്രേം നസീറിന്റെ മൂത്ത മകൾ ലൈലാ ബീഗം (76) അന്തരിച്ചു. കോഴിക്കോട് പറയഞ്ചേരിയിലെ വസതിയിൽ ഒക്ടോബർ 7 ന് രാത്രി 8.30ഓടെയായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ രണ്ട് ദിവസമായി ചികിത്സയിലായിരുന്നു.

വൈകിട്ട് അഞ്ചുമണിയോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തിയതിന് പിന്നാലെയായിരുന്നു അന്ത്
1950 ഓഗസ്റ്റ് 24ന് ചിറയിൻകീഴിലാണ് ലൈലാ ബീഗം ജനിച്ചത്. ചിറയിൻകീഴ് കൊടിക്കകം ഗവ. എൽ.പി. സ്കൂൾ, മദ്രാസ് പ്രസിഡൻസി സ്കൂൾ, തിരുവനന്തപുരം സെന്റ് റോക്സ് കോൺവെന്റ്, കുന്തല്ലൂർ ഗവ. ഹൈസ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.

റിട്ട. സൂപ്രണ്ടിങ് എൻജിനീയറായിരുന്ന പി. എ. റഷീദാണ് ഭർത്താവ്. സജിത്ത്, സോജ എന്നിവരാണ് മക്കൾ. സഹോദരങ്ങൾ പരേതനായ ഷാനവാസ്, റസിയ, റിത.
പ്രേം നസീറിന്റെ ചിറയിൻകീഴിലെ ഏകദേശം 60 വർഷം പഴക്കമുള്ള വീടിന് ‘ലൈലാ കോട്ടേജ്’ എന്ന് പേരിട്ടത് മകൾ ലൈലാ ബീഗത്തിന്റെ പേരിനെ അനുസ്മരിച്ചാണ്. പിതാവ് പ്രേം നസീറിനെക്കുറിച്ച് ‘ഇതിലെ പോയത് വസന്തം’ എന്ന ഓർമപ്പുസ്തകവും ലൈലാ ബീഗം രചിച്ചിട്ടുണ്ട്.

പൊതുദർശനം: ഇന്ന് രാവിലെ 7.30ന് കനകനഗറിലെ ഹീര ഗോൾഡൻ ഹിൽസിൽ.ഖബറടക്കം: വൈകിട്ട് 3ന് മംഗലപുരം കുറക്കോട് ജമാഅത്ത് പള്ളിയിൽ നടക്കുമെന്ന് റിപ്പോർട്ടുകൾ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version