Kerala

പിടികൂടുന്ന വന്യമൃഗങ്ങളെ ഇനി ഉൾക്കാട്ടിലേക്ക് അയക്കില്ല,തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റും; വനംമന്ത്രി

Posted on

തിരുവനന്തപുരം: പിടികൂടുന്ന വന്യമൃഗങ്ങളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതിന് പകരം മൃഗശാലയിലേക്ക് മാറ്റുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ഉൾവനത്തിലേക്ക് അയച്ചാലും വന്യമൃഗങ്ങൾ തിരിച്ചുവരുന്ന സാഹചര്യം കണക്കിലെടുത്താണ് തീരുമാനം. വന്യജീവി ആക്രമണ പ്രതിരോധം സംബന്ധിച്ച് നിയമസഭയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

സാധാരണയായി പിടികൂടുന്ന വന്യജീവികളെ ഉൾക്കാട്ടിലേക്ക് അയക്കുന്നതാണ് രീതി. എന്നാൽ അവ തിരിച്ചുവരുമെന്നത് പച്ചമലയാളത്തിൽ നമുക്ക് ബോധ്യമാണ്. അതിനാൽ തന്നെ പിടികൂടുന്ന വന്യമൃഗങ്ങളെ ഇനി മൃഗശാലയിലേക്ക് മാറ്റും. ഇനി പിടിക്കുന്നവയെ തൃശ്ശൂർ സുവോളജിക്കൽ പാർക്കിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version