Kerala
വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിക്കാന്‍ ശ്രമിച്ചു; ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അറസ്റ്റില്‍
പത്തനംതിട്ടയില്‍ വനിത ബീറ്റ് ഫോറസ്റ്റ് ഓഫീസറെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന് അറസ്റ്റില്‍. പത്തനംതിട്ട സീതത്തോട്കൊച്ചുകോയിക്കല്‍ സ്റ്റേഷനിലെ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായ കെ എ അശോകനാണ് അറസ്റ്റിലായത്. ഇയാള്‍ എറണാകുളം നേര്യമംഗലം സ്വദേശിയാണ്. ചിറ്റാര്‍ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് ഇയാള്‍ വനിതാ ബീറ്റ് ഓഫിസറോട് അപമര്യാദയായി പെരുമാറിയത്. ഇതിന് പിന്നാലെ ഉദ്യോഗസ്ഥ പൊലീസില്‍ പരാതി പറഞ്ഞു. പിന്നാലെയാണ് അറസ്റ്റുണ്ടായത്.