Kerala
ഫ്രിഡ്ജിൽ സൂക്ഷിച്ച ഭക്ഷണം ചൂടാക്കി കഴിച്ചു; ഒമ്പതംഗ കുടുംബത്തിലെ ഒരാൾ മരിച്ചു, ഭക്ഷ്യവിഷബാധയെന്ന് നിഗമനം
ഹൈദരാബാദ്: ഭക്ഷ്യവിഷബാധയേറ്റ് ഒരുമരണം. ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന മാംസാഹാരം കഴിച്ച ഒമ്പതംഗ കുടുംബത്തിലെ 46 കാരനായ ശ്രീനിവാസ് യാദവ് ആണ് മരിച്ചത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.
വനസ്ഥലിപുരത്താണ് സംഭവം. ഫലക്നുമ റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഡിപ്പോയിലെ കണ്ടക്ടറാണ് ശ്രീനിവാസ് യാദവ്. ഞായറാഴ്ച ബൊനലു ഉത്സവത്തിന്റെ ഭാഗമായി വീട്ടിൽ ചിക്കൻ, മട്ടൺ, ബോട്ടി എന്നിവ പാകം ചെയ്തിരുന്നു.
ഭാര്യ രജിത(38), മക്കളായ ലഹരി (17), ജസ്മിത (15), അമ്മവഗൗരമ്മ (65), രജിതയുടെ സഹോദരൻ സന്തോഷ് കുമാർ (39), ഭാര്യ രാധിക (34), മക്കളായ പൂർവ്വിക(12), കൃതജ്ഞ (7) എന്നിവരാണ് ഭക്ഷണം കഴിച്ചത്.