Kerala

മലയാളികളുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നു; പഠനം

Posted on

കൊച്ചി: മാറിക്കൊണ്ടിരിക്കുന്ന ഭക്ഷണശീലങ്ങള്‍ക്കൊപ്പം കേരളീയരുടെ അരിയാഹാരത്തോടുള്ള പ്രിയം കുറയുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദശകത്തില്‍ സംസ്ഥാനത്ത് അരി ഉപഭോഗത്തില്‍ ഗണ്യമായ കുറവുണ്ടായിട്ടുണ്ട്.

2011-12 ല്‍ പ്രതിമാസം ശരാശരി 7.39 കിലോഗ്രാം ആയിരുന്നു ഗ്രാമീണ കേരളത്തിലെ ആളോഹരി അരി ഉപഭോഗം. 2022-23ല്‍ ഇത് 5.82 കിലോഗ്രാം ആയി കുറഞ്ഞു. നഗരപ്രദേശങ്ങളില്‍ 6.74 കിലോഗ്രാം ആയിരുന്നത് 5.25 കിലോഗ്രാം ആയി കുറഞ്ഞുവെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് മന്ത്രാലയം പുറത്തിറക്കിയ ഗാര്‍ഹിക ഉപഭോഗ ഡാറ്റയില്‍ പറയുന്നു.

കഴിഞ്ഞ 10 വര്‍ഷത്തിനിടെ സംസ്ഥാനത്ത് അരിയുടെ ആവശ്യം 50 ശതമാനം കുറഞ്ഞുവെന്ന് അരി മില്‍ വ്യവസായ മേഖലയിലുള്ളവര്‍ പറയുന്നു. ദിവസം മൂന്ന് തവണ അരിയും അരി ഉല്‍പ്പന്നങ്ങളും കഴിച്ചിരുന്ന ആളുകള്‍ ഇപ്പോള്‍ പ്രഭാതഭക്ഷണത്തിനും അത്താഴത്തിനും ഗോതമ്പ് ആണ് തെരഞ്ഞെടുക്കുന്നത്. ഭക്ഷണശീലങ്ങളിലെ മാറ്റം കണക്കിലെടുത്ത്, അരി മില്ലുകള്‍ വൈവിധ്യവല്‍ക്കരിക്കാന്‍ തുടങ്ങിയിരിക്കുകയാണ്.

അരിയുടെ ഉപഭോഗം കുറഞ്ഞിട്ടുണ്ടെങ്കിലും കേരളീയര്‍ക്കിടയില്‍ ഗോതമ്പ് ഉല്‍പ്പന്നങ്ങളുടെ ഉപഭോഗം വര്‍ദ്ധിച്ചിട്ടുണ്ട്. പല യുവാക്കളും ഉച്ചഭക്ഷണത്തിന് ഊണ്ണിന് പകരം രണ്ട് വടയോ മുട്ട പഫ്‌സോ ആണ് ഇഷ്ടപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version