India
ഭക്ഷണം വൈകിയത് ചോദ്യം ചെയ്തു: ഫുഡ് ഡെലിവറി ഏജൻ്റ് യുവതിയെ മർദ്ദിച്ചതായി പരാതി
ഭുവന്വേശ്വർ: ഒഡീഷയിൽ ഓർഡർ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്ത യുവതിയെ ഫുഡ് ഡെലിവറി ഏജന്റ് മർദ്ദിച്ചതായി പരാതി. ബിനോദിനി രഥ് എന്ന യുവതിക്കാണ് മർദ്ദനമേറ്റത്. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഡെലിവറി ഏജന്റ് മർദ്ദിച്ചെന്നാണ് പരാതി.
വീട്ടിൽ ഭക്ഷണവുമായി എത്തിയപ്പോൾ ഭക്ഷണം വൈകിയതിനെ ചോദ്യം ചെയ്തുവെന്നും തുടർന്ന് ഇരുവരും തമ്മിൽ സംഘർഷമുണ്ടായെന്നും പൊലീസ് പറഞ്ഞു. ഒഡീഷയിലെ ഭുവനേശ്വറിൽ ഇന്നലെയാണ് പരാതിയ്ക്ക് ആസ്പദമായ സംഭവം ഉണ്ടായത്.
സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമിക്കാൻ ഉപയോഗിച്ച ആയുധം കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. സംഭവസമയത്ത് ഡെലിവറി ഏജന്റ് മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ സ്ഥിരീകരിച്ചതായും പൊലീസ് പറഞ്ഞു.