India

ബോംബ് ഭീഷണി, ന്യൂയോർക്കിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു

Posted on

ന്യൂയോർക്ക്: വീണ്ടും വിമാനത്തിനു നേരെ ബോംബ് ഭീഷണി. ന്യൂയോർക്കിൽനിന്ന് ന്യൂഡൽഹിയിലേക്കുള്ള അമേരിക്കൻ എയർലൈൻസിന്റെ വിമാനത്തിനുനേരേയുണ്ടായ ബോംബ്ഭീഷണിയെ തുടർന്ന് വിമാനം റോമിലേക്ക് വഴിതിരിച്ചുവിട്ടു. ഇ മെയിൽ വഴിയാണ് ബോംബ്ഭീഷണി സന്ദേശം എത്തിയത്.

ശനിയാഴ്ച വൈകീട്ട് എട്ടേകാലോടെയാണ് ന്യൂയോർക്കിലെ ജോൺ എഫ്. കെന്നഡി വിമാനത്താവളത്തിൽനിന്ന് എ.എ. 292 വിമാനം യാത്രതിരിച്ചത്. ഞായറാഴ്ച ഇറ്റലിയിലെ ലിയൊണാഡോ ഡാവിഞ്ചി വിമാനത്താവളത്തിൽ ഇറക്കുകയായിരുന്നു.

സുരക്ഷാ പരിശോധനയ്ക്കുശേഷമാകും ഇന്ത്യയിലേക്ക് യാത്രതിരിക്കുകയെന്ന് എയൽലൈൻസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version