Kerala
നിശ്ചയിച്ചതിലും നേരത്തെ പറന്ന് എയർ ഇന്ത്യ; ടിക്കറ്റ് ബുക്കിംഗിലും അടിമുടി പ്രതിസന്ധി; വലഞ്ഞ് യാത്രക്കാർ
കൊച്ചി: എയര്‍ ഇന്ത്യക്കെതിരെ ഗുരുതര ആരോപണവുമായി യാത്രക്കാര്‍. വിമാനം നിശ്ചയിച്ച സമയത്തിലും നേരത്തെ പുറപ്പെടാന്‍ തയ്യാറെടുത്തതിനാല്‍ അഞ്ചംഗ സംഘത്തിന്റെ യാത്ര മുടങ്ങിയതായി പരാതി. കൊച്ചിയില്‍ നിന്ന് ഡല്‍ഹിയിലേക്കായിരുന്നു സംഘത്തിന്റെ യാത്ര. സംഭവത്തില്‍ യാത്രക്കാര്‍ എയര്‍ ഇന്ത്യക്കെതിരെ പരാതി നല്കി.
ഇന്ന് പുലര്‍ച്ചെ 5.20 ന് പുറപ്പെടേണ്ട എയര്‍ ഇന്ത്യ വിമാനത്തില്‍ യാത്ര ചെയ്യുന്നതിനായി 4.35 ന് കൊച്ചി നെടുമ്പാശ്ശേരി വാമനത്താവളത്തിലെത്തിയ സംഘം ബാഗേജ് ചെക്കിംഗിനായി പോയപ്പോള്‍ ‘ഫ്ളൈറ്റ് നേരത്തെ പുറപ്പെടുന്നതിനാൽ പൈലറ്റ് ഫയല്‍ നേരത്തെ ക്ലോസ് ചെയ്തു.
യാത്ര ചെയ്യാന്‍ പറ്റില്ല’ എന്ന് ജീവനക്കാര്‍ അറിയിക്കുകയായിരുന്നു