Kerala

ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീ പിടിച്ചു

Posted on

പാലക്കാട് ഒറ്റപ്പാലത്ത് ഓടുന്ന ബസിന് തീ പിടിച്ചു. ഒറ്റപ്പാലം നഗരത്തിലെ തിരക്കുള്ള നഗരമധ്യത്തിൽ നടന്ന സംഭവം എല്ലാവരെയും ഞെട്ടിപ്പിച്ചു, എന്നാൽ പിന്നീട് അതു എല്ലാവരെയും അഭിമാനഭരിതരാക്കി. ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തി വീണ്ടും മലയാളികൾ മാതൃകയായി. സംഭവത്തിന്റെ വീഡിയോ വളരെ പെട്ടെന്ന് ആണ് വൈറലായി മാറിയത്.

ശനിയാഴ്ച വൈകിട്ട് 6:45 ഓടെ ആയിരുന്നു സംഭവം. ഒരു സ്വകാര്യ ബസ് നഗരത്തിലെ പ്രധാന റോഡിലൂടെ ഓടിക്കൊണ്ടിരിക്കുമ്പോഴാണ് അസാധാരണമായ രീതിയിൽ ബസിന്റെ താഴെ ഭാഗത്ത് നിന്നും തീയും പുകയും ഉയരുന്നത് കണ്ടത്. ഇതോടെ വാഹനം നിർത്തി. പെട്ടെന്നു തന്നെ സമീപത്തുള്ള നാട്ടുകാർ ഓടിവന്ന് ബസിന്റെ ഡോർ ചവിട്ടി പൊളിച്ച് യാത്രക്കാരെ പുറത്താക്കി. സ്ത്രീകളും കുട്ടികളും മുതിർന്നവരും സുരക്ഷിതമായി വാഹനത്തിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ ആണ് യഥാർത്ഥ വിസ്മയം ഉണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version