India
സമരത്തിനു പിന്നാലെ കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിച്ച് യുപി സർക്കാർ
കർഷക സമരത്തിനുപിന്നാലെ യുപി കർഷകരുടെ പ്രശ്നം പരിഹരിക്കുന്നതിനായി അഞ്ചംഗ സമിതി രൂപീകരിച്ച് യുപി സർക്കാർ. ഐഎഎസ് അനിൽകുമാർ സാഗർ അധ്യക്ഷനായ സമിതിക്ക് രൂപം നൽകി.
പിയൂഷ് വർമ, സഞ്ജയ് ഖത്രി, സോമ്യ ശ്രീവാസ്തവ, കപിൽ സിഗ് എന്നിവർ സമിതിയിൽ. നോയിഡയിൽ പ്രതിഷേധിച്ച കർഷകരെ യുപി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
പ്രശ്ന പരിഹാരത്തിനായി ഒരാഴ്ച സമയം കർഷകർ നൽകിയതിന് പിന്നാലെയാണ് നടപടി.