Kerala
ബാങ്കിൽ ജോലിക്കായി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് തയ്യാറാക്കി നൽകി; സ്ത്രീ പിടിയിൽ
തിരുവനന്തപുരം: ബാങ്കിലെ ജോലിക്കായി പൊലീസിന്റെ വ്യാജ പിസിസി തയ്യാറാക്കി നൽകിയ സ്ത്രീ പിടിയിൽ. ഊരൂട്ടമ്പലം അക്ഷയ സെന്ററിലെ ജീവനക്കാരിയായിരുന്ന ചിഞ്ചു ദാസിനെയാണ് പൊലീസ് പിടികൂടിയത്.
ഊരൂട്ടമ്പലം അക്ഷയ സെന്ററിൽ 2023 മാർച്ചിലായിരുന്നു സംഭവം. ഷിജിൻ എന്നയാൾക്ക് എച്ച്ഡിഎഫ്‌സി ബാങ്കിൽ ഹാജരാക്കുന്നതിലേക്കാണ് പ്രതി വ്യാജ പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകിയത്.
പിസിസി ഹാജരാക്കിയപ്പോൾ അതിൽ സംശയം തോന്നിയ ബാങ്ക് അധികൃതർ പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.