Kerala
കഞ്ചാവുമായി സിനിമ പ്രവര്ത്തകൻ പിടിയില്‍
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ കഞ്ചാവുമായി സിനിമ പ്രവര്ത്തകൻ പിടിയില്‍. അസോസിയേറ്റ് ഡയറക്ടറായ നദീഷ് നാരായണനെയാണ് 115 ഗ്രാം കഞ്ചാവുമായി എക്സൈസ് പിടികൂടിയത്.
പയ്യന്നൂർ കണ്ടങ്കാളി റെയില്‍വേ ഗേറ്റ് സമീപത്തുവെച്ചാണ് അറസ്റ്റിലായത്. രഹസ്യവിവരത്തെ തുടര്‍ന്ന് എക്സൈസ് സംഘം സ്ഥലത്ത് പരിശോധന നടത്തുകയായിരുന്നു. തുടര്‍ന്നാണ് നദീഷ് നാരായണന്റെ കയ്യില്‍ നിന്നും 115 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.