Kerala
LSS-USS സ്കോളർഷിപ്പ് പരീക്ഷകളുടെ പേര് മാറ്റി സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്തെ എൽഎസ്എസ് -യുഎസ്എസ് സ്‌കോളർഷിപ്പ് പരീക്ഷകളുടെ പേരുമാറ്റി സർക്കാർ. സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എന്ന പേരിലാകും ഇനി പരീക്ഷകൾ നടക്കുക. എൽഎസ്എസ് പരീക്ഷ ഇനി മുതൽ സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് എൽ പിയെന്നും യുഎസ്എസ് പരീക്ഷ സിഎം കിഡ്‌സ് സ്‌കോളർഷിപ്പ് യു പി എന്നും ആക്കി.
സ്‌കോളർഷിപ്പ് നൽകുന്നതിന്റെ മാനദണ്ഡങ്ങളിലും മാറ്റം വരുത്തിയിട്ടുണ്ട്. സ്‌കോളർഷിപ്പ് കിട്ടാൻ 60 ശതമാനം മാർക്ക് എന്നത് മാറ്റി കട്ട് ഓഫ് മാർക്ക് എന്ന തരത്തിൽ ആക്കാനാണ് തീരുമാനം. സി എം കിസ്ഡ് സ്‌കോളർഷിപ്പ് എൽപി പരീക്ഷയുടെ സർട്ടിഫിക്കറ്റുകൾ പരീക്ഷാഭവനിൽനിന്നും സ്‌കൂൾ പ്രഥമാധ്യാപകരുടെ ലോഗിൻ മുഖേന വിതരണം ചെയ്യും.