Kerala
ഏറ്റുമാനൂരിലെ ട്രെയിനിന് മുന്നിലേക്ക് ചാടിയുള്ള വീട്ടമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്
ഏറ്റുമാനൂരിലെ ട്രെയിനിന് മുന്നിലേക്ക് ചാടിയുള്ള വീട്ടമ്മയുടെയും മക്കളുടെയും ആത്മഹത്യയിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പാറോലിക്കൽ 101 കവലയ്ക്ക് സമീപം വടകരയിൽ വീട്ടിൽ ഷൈനി, മക്കളായ അലീന, ഇവാന എന്നിവരാണ് മരിച്ചത്.
കുടുംബ പ്രശ്നത്തെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. തൊടുപുഴ ചുങ്കം സ്വദേശിയായ ഭർത്താവിന്‍റെ പീഡനം സഹിക്കാനാവാതെ ഷൈനിയും മക്കളും കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു താമസം.
രാവിലെ പള്ളിയിലേക്ക് എന്ന് പറഞ്ഞാണ് മക്കളെയും കൊണ്ട് ഷൈനി വീട്ടിൽ നിന്നും ഇറങ്ങിയത്. പിന്നാലെയാണ് വീട്ടുകാർ ആത്മഹത്യയുടെ വിവരമറിഞ്ഞത്.
മരിച്ച അലീനയും ഇവാനയും തെള്ളകം ഹോളിക്രോസ് സ്കൂളിലെ വിദ്യാർഥികളാണ്. ഷൈനിക്ക് 14 വയസ്സുള്ള എഡ്വിൻ എന്ന ഒരു മകൻ കൂടിയുണ്ട്. എഡ്വിൻ എറണാകുളത്ത് സ്പോർട്സ് സ്കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.