Kerala
ഏറ്റുമാനൂരിലെ പ്രചാരണ ബോര്‍ഡില്‍ പ്രതിപക്ഷ നേതാവിന്റെ ചിത്രമില്ല! നാട്ടകം സുരേഷ് ചെന്നിത്തല ഗ്രൂപ്പുക്കാരനായതിനാലോ?
കോട്ടയം: ഏറ്റുമാനൂരിലെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിന് മുന്നില്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡുകളില്‍ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ ചിത്രം ഇല്ലാത്തത് വിവാദമായി. സംഭവം വാര്‍ത്തയായതിനെത്തുടര്‍ന്ന് ബോര്‍ഡ് നീക്കം ചെയ്തു.
കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടിക പുറത്തുവന്നത് ഏറെ തര്‍ക്കങ്ങള്‍ക്ക് ഒടുവിലാണ്. ഏറ്റുമാനൂരില്‍ കോണ്‍ഗ്രസ് ആദ്യം നിശ്ചയിച്ചിരുന്ന സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കനെ ഒഴിവാക്കി പിന്നീട് കാഞ്ഞിരപ്പള്ളിയില്‍ നിയോഗിച്ചിരുന്ന ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷിനെ ഏറ്റുമാനൂരിലേയ്ക്ക് നിശ്ചയിക്കുകയായിരുന്നു.
ഇക്കാരണത്താല്‍ തന്നെ ഏറെ വൈകിയാണ് കോണ്‍ഗ്രസിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റുമാനൂരില്‍ ആരംഭിച്ചത്.