Kerala

ഏറ്റുമാനൂരിൽ ജോസഫ് വാഴയ്ക്കന്‍ പ്രിന്റു ചെയ്തത് ഒരു ലക്ഷം പോസ്റ്ററുകള്‍; കടുത്ത അതൃപ്തി, ചതിച്ചത് ചെന്നിത്തലയോ?

Posted on

കോട്ടയം: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍ പ്രിന്റു ചെയ്തത് ഒരു ലക്ഷം പോസ്റ്ററുകള്‍.

ഈ പോസ്റ്ററുകളെല്ലാം കൂട്ടിയിട്ടിരിക്കുകയാണ്. 2500 ഫ്‌ലക്‌സ് ബോര്‍ഡുകളും അടിച്ചിരുന്നു. മന്ത്രി വിഎന്‍ വാസവനെതിരെ ഏറ്റുമാനൂര്‍ മണ്ഡലത്തിലേക്ക് ജോസഫ് വാഴയ്ക്കനെയാണ് കോണ്‍ഗ്രസ് തുടക്കം മുതലേ സജീവമായി പരിഗണിച്ചിരുന്നത്.

അവസാനഘട്ടത്തില്‍ ജോസഫ് വാഴയ്ക്കനോട് മണ്ഡലത്തില്‍ പ്രചാരണം തുടങ്ങാന്‍ നേതാക്കള്‍ സൂചന നല്‍കിയിരുന്നുവെന്ന് ജോസഫ് വാഴയ്ക്കന്റെ അനുയായികള്‍ പറയുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോസ്റ്ററുകള്‍ അച്ചടിച്ചത്. സമയക്കുറവ് കണക്കിലെടുത്ത് വേഗത്തില്‍ പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തുക ലക്ഷ്യമിട്ടാണ് പോസ്റ്ററുകളെല്ലാം പ്രഖ്യാപനം വരുന്നതിനു മുമ്പേ അടിച്ചത്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version